ചെറുപുഴ പാലത്തിന്റെ അപകടാവസ്ഥ ചെറുതല്ല
BY Sumeera SMR3 Feb 2016 5:03 AM GMT
Sumeera SMR3 Feb 2016 5:03 AM GMT
പനമരം: നടവയല്‍ റൂട്ടിലെ ചെറുപുഴ പാലം അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല. ഒരുമിച്ച് രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പ്രയാസമാണ്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് കടന്നുപോവുന്നത്. പാലത്തിന്റെ ഒരുഭാഗത്തെ ടെലിഫോണ്‍ കേബിള്‍ സ്ലാബിന് മുകളിലേക്ക് ഇറങ്ങി നില്ക്കുന്നതിനാല് കാല്‍നടയാത്ര ദുരിതമാണ്. സ്ലാബിന്റെ അടിഭാഗം ദ്രവിച്ച് പുഴയിലെത്തി. പാലത്തിന്റെ കൈവരി ഭദ്രമല്ല. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു പ്രദേശവാസികള്‍ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ ടെന്‍ഷന്‍ മതില് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പൊളിഞ്ഞു. ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇതു വന്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ ഭയം.
Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT