wayanad local

ചെറുപുഴ പാലം പണി തടസ്സപ്പെടുത്തി; സിപിഎം മാപ്പ് പറയണമെന്നു കര്‍മസമിതി

മാനന്തവാടി: നഗരസഭയെയും തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴ പാലം നിര്‍മാണം തടസ്സപ്പെടുത്തിയ സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്നു കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാലത്തിന്റെ അനുബന്ധ റോഡിന്റെ ടാറിങ് നടത്താനിരിക്കെയാണ് ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ സിപിഎം തടസ്സപ്പെടുത്തിയത്.
സ്ഥലം വിട്ടുനല്‍കിയ വ്യക്തിയുടെ ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സംഭവം. ചൂട്ടക്കടവ് റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തടസ്സം നില്‍ക്കുന്ന സിപിഎം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരതന്ത്രവുമായി രംഗത്തുവന്നത് അപഹാസ്യമാണ്. എരുമത്തെരുവ്-ചൂട്ടക്കടവ് റോഡിന് മൂന്നുവര്‍ഷം മുമ്പ് ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ ടെന്‍ഡര്‍ ചെയ്യാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ചെറുപുഴ പാലവും ചൂട്ടക്കടവ് റോഡ് നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പ്രക്ഷോഭം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലര്‍ പി വി ജോര്‍ജ്, കര്‍മസമിതി ഭാരവാഹികളായ എസ് ടി ജോസഫ്, ജോണി കല്ലംമാക്കല്‍, കെ സി ജോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it