Flash News

ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച

കോഴിക്കോട്: കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരാലി തങ്ങളും അറിയിച്ചു. തെക്കന്‍ കേരളത്തിലും നാളെ പെരുന്നാള്‍ ആയിരിക്കുമെന്ന് പാളയം ഇമാമും അറിയിച്ചു.

നാളെ 15/06/2018 (വെള്ളി)ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയി  സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,എന്നിവര്‍ അറിയിച്ചു
Next Story

RELATED STORIES

Share it