palakkad local

ചെര്‍പ്പുളശ്ശേരി കോ-ഓപറേറ്റീവ് ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം നാളെ



ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപറേറ്റീവ് ഹോസ്പിറ്റലിലെ  ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം നാളെ നടക്കും.വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചെര്‍പ്പുളശ്ശേരിയുടെ പത്ത് കി.മീ. ചുറ്റളവിലായി ഇരുനൂറോളം വരുന്ന വൃക്കരോഗികള്‍ ആണുള്ളത്. ഇതില്‍ നൂറോളം പേര്‍ ഡയാലിസിസ് ചികില്‍സ നടത്താനായി പെരിന്തല്‍മണ്ണ, ഒറ്റപ്പാലം, കോഴിക്കോട്, തൃശൂര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് പോവുന്നത്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കേരള സര്‍ക്കാരിന്റെ സഹായത്തോടു കൂടി 50 ലക്ഷം രൂപ ചിലവഴിച്ച് 12 പേരെ ഡയാലിസിസ് ചെയ്യാവുന്ന സംവിധാനത്തോടു കൂടി 6 മെഷിനോടു കൂടിയ യൂനിറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആര്‍ദ്രം പദ്ധതി മുഖാന്തരമാണ് ആശുപത്രികളെ ഉയര്‍ത്തി കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാന്‍ ധനസഹായം അനുവദിച്ചത്. തിരിച്ചടക്കേണ്ട 36 ലക്ഷം രൂപയാണ് ധനസഹായം. ഇത് പ്രദേശത്തെ ഇത്തരത്തിലുള്ള രോഗികള്‍ക്ക് സഹായമായിത്തീരും.എം ബി രാജേഷ് എം പി മുഖ്യാതിഥിയാവും. പി കെ ശശി എം എല്‍എ അധ്യക്ഷത വഹിക്കും. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി എ ഉമ്മര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത്, സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ജനറല്‍ എം കെ ബാബു, സി പി  ഐ എം ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, പി പി വിനോദ് കുമാര്‍ (കോണ്‍ഗ്രസ്) കെ കെ എ അസിസ് (മുസ്‌ലിം ലീഗ്), ജയന്‍ ( ബിജെപി ), ഒകെ സൈതലവി (സിപിഐ), കെ ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍ കോ-ഒാപറേറ്റീവ് ഹോസ്പിറ്റല്‍) സംസാരിക്കും.
Next Story

RELATED STORIES

Share it