Flash News

ചെര്‍പ്പുളശ്ശേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു



ചെര്‍പ്പുളശ്ശേരി: കരുമാനാംകുര്‍ശ്ശിയില്‍ കര്‍ഷകനെ വിഷം അകത്തുചെന്നു മരിച്ചനിലയില്‍ കണ്ടെത്തി. താഴത്തേതില്‍ അയ്യപ്പനാണ് (62) മരിച്ചത്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനോട് ചേര്‍ന്ന വാഴത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്ത് ഓണവിപണി ലക്ഷ്യമിട്ട് അയ്യപ്പന്‍ വാഴകൃഷി നടത്തിയിരുന്നു. എന്നാല്‍ ശക്തമായ കാറ്റിലും മഴയിലും 500 വാഴകള്‍ നിലംപൊത്തി. ബാങ്ക് വായ്പയെടുത്തും പലരില്‍ നിന്നും പണം കടം വാങ്ങിയുമാണ് അയ്യപ്പന്‍ കൃഷി ചെയ്തിരുന്നതെന്നും കൃഷി നശിച്ചതോടെ അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതാവാം അത്മഹത്യക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ സംശയം. ചെര്‍പ്പുളശ്ശേരി പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഐവര്‍ മഠത്തില്‍ സംസ്‌കരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്‍: ചന്ദ്രബാബു, കൃഷ്ണകുമാര്‍, ഹേമലത, സുമിത്ര. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ്.
Next Story

RELATED STORIES

Share it