Flash News

ചെത്തുതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ചേര്‍ത്തലയില്‍



ആലപ്പുഴ: കേരള സംസ്ഥാന  കള്ളുചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം 26, 27 തിയ്യതികളില്‍ ചേര്‍ത്തലയില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതാക, കൊടിമര ജാഥകള്‍ 25ന് നെടുമുടി, ചേര്‍ത്തല എന്നിവടങ്ങളില്‍ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം ആറിന് സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിച്ചേരും. സ്വാഗത സംഘം കണ്‍വീനര്‍ കെ പ്രസാദ് പതാകയുയര്‍ത്തും. 26ന് രാവിലെ പത്തിനാരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍ റിപോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം നടക്കുന്ന ട്രേഡ് യൂനിയന്‍ സെമിനാര്‍ പൊതുമരാമത്ത് മന്ത്രി ജിസുധാകരന്‍ ഉദ്ഘാടനം ചെയ്യും. 27ന് വൈകുന്നേരം ആറിന് നഗരസഭാ മൈതാനിയില്‍ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, എ എം ആരിഫ് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, പി പി ചിത്തരഞ്ജന്‍, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, കാട്ടാക്കട ശശി സംസാരിക്കും. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പ്രസാദ്, എം തങ്കച്ചന്‍, കെ കെ ചന്ദ്രബാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it