Flash News

ചെങ്ങന്നൂര്‍ ഫലം നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

എ  ജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിന് ഒരു ദിവസം മാത്രം അവശേഷിക്കെ കൂട്ടലും കിഴിക്കലുമായി മുന്നണികളും സ്ഥാനാര്‍ഥികളും. ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
വിജയസാധ്യത ഉറപ്പെന്നും ഏകദേശം പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നുമാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. ഇതില്‍ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം മുളക്കുഴ പഞ്ചായത്തില്‍ നിന്നുതന്നെ ലഭിക്കുമെന്നാണ് ഇടതു പ്രവര്‍ത്തകരുടെ ആത്മവിശ്വാസം. അതേസമയം, ഏഴായിരം വോട്ടിനടുത്ത് ഭൂരിപക്ഷത്തില്‍ തങ്ങള്‍ ജയിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. മുളക്കുഴ പഞ്ചായത്തില്‍ തന്നെ അരീക്കര, മുളക്കുഴ നോര്‍ത്ത് എന്നിവിടങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകുമെന്നാണ് യുഡിഎഫ് പറയുന്നത്.
ഇലക്ഷന്‍ കഴിഞ്ഞയുടനെ വ്യക്തമായ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്ന് സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നു. എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞതോടെ അവകാശവാദം ബിജെപി ഉപേക്ഷിച്ച മട്ടാണ്.
നാളെ രാവിലെ 7 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 10 മണിയോടെത്തന്നെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it