Flash News

ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. വിമാനങ്ങള്‍ റദ്ദാക്കി.

ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.  വിമാനങ്ങള്‍ റദ്ദാക്കി.
X
സലാല: അറേബ്യന്‍ സമുദ്രത്തില്‍ നിന്നും ആരംഭിച്ച 'മേകുനു' എന്ന പേരില്‍ അറിയപ്പെടുന്ന ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ സമുദ്രതീര പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. യമനിലെ സോകോത്ര ദ്വീപില്‍ കനത്ത നാശം വിതച്ച കൊടുംങ്കാറ്റിനെ തുടര്‍ന്ന് 17 പേരെ കാണാതായിട്ടുണ്ട്. മണിക്കൂറില്‍ 135 കി.മി വേഗതയുള്ള കൊടുംങ്കാറ്റ് സലാല തീരത്ത് നിന്നും ഏതാനും കി.മി. മാത്രം അകലെയാണുള്ളത്. സലാല അടക്കമുള്ള പ്രദേശത്ത് ഇപ്പോള്‍ തന്നെ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ ഏറെ നിര്‍ണ്ണായകമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സലാലയിലെ ആശുപത്രിയിലുള്ള രോഗികളെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മറ്റു ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് സലാലയിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it