palakkad local

ചുള്ളിയാറിന് വൃക്ഷവേലി ഒരുക്കി ഗാന്ധിജി അക്കാദമി



മുതലമട: തെന്മലയിലെ വെള്ളം കാത്തു കിടക്കുന്ന  ചുള്ളിയാര്‍ അണക്കെട്ടിന് ജലസേചന, യുവജനക്ഷേമ വകുപ്പുകളുടെ സഹകരണത്തില്‍ ഗാന്ധിജി അക്കാദമി വൃക്ഷ വേലി തീര്‍ത്തു. അണക്കെട്ടിന്റെ തെക്കുഭാഗത്ത് പലക പാണ്ടി കനാല്‍ വന്നു ചേരുന്ന ഭാഗത്തു നിന്നും കിഴക്കു മാറിയുള്ള സ്ഥലങ്ങളിലാണ് വൃക്ഷ വേലി ഒരുക്കിയത്. ഇവിടുത്തെ വെള്ളം കയറാത്ത ഉയര്‍ന്ന പ്രദേശത്ത് വനം നിര്‍മിക്കുന്നതിനായും തൈകള്‍ നട്ടു. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി എം ശശി, ജലസേചന വകുപ്പ് അസി.എന്‍ജിനിയര്‍ കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തൈനട്ട് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്റ്റി വിഭാഗവുമായി ചേര്‍ന്ന് ഉങ്ങ്, മഹാഗണി, പൂവരശ്ശ്, പുളി തുടങ്ങി 12 ഇനങ്ങളിലായി 1500 തൈകള്‍ നട്ടു. ഗാന്ധിജി അക്കാദമിയുടെ 300 സന്നദ്ധ പ്രവര്‍ത്തകര്‍ തൈ നടുന്നതിനൊപ്പം തൈകള്‍ കൈയ്യിലേന്തി ചുള്ളിയാര്‍ മേട് മുതല്‍ വെള്ളാരം കടവ് വരെ  പരിസ്ഥിതി സംരക്ഷണ സന്ദേശ റാലിയും നടത്തി.
Next Story

RELATED STORIES

Share it