kozhikode local

ചില വിഭാഗം നേതാക്കളുടെ നടപടി അപഹാസ്യം



പേരാമ്പ്ര: മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് മല്‍സരിച്ച് വിജയിച്ച പാനലിനെതിരെ വിമത പ്രവര്‍ത്തനം നടത്തുകയും, സമാന്തര സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു വിഭാഗം മുന്‍ വ്യാപാരി നേതാക്കളുടെ നിലപാട് അപഹാസ്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികള്‍വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എട്ട് വര്‍ഷമായി തുടരുന്ന നേതൃത്വം മാറണമെന്ന ഭൂരിഭാഗം വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാന്‍ നിലവിലെ ഭാരവാഹികള്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പില്‍ മത്സരം വേണ്ടിവന്നത്. തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വം ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.  തെരഞ്ഞെടുപ്പില്‍ തോറ്റ പാനലിലെ ആളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത് തങ്ങളുടെ ജനാധിപത്യ ബോധത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണെന്നും ഇവര്‍ വിശദീകരിച്ചു. തോല്‍വി എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് വിമത പ്രവര്‍ത്തനത്തിന് കാരണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍ നിന്ന് പുറത്താക്കിയവരെ കൂട്ടു പിടിച്ച് നടത്തുന്ന പ്രവര്‍ത്തനം വ്യാപാരികള്‍ തിരിച്ചറിയണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ്, ജനറല്‍ സെക്രട്ടാ ഒ പി മുഹമ്മദ്, ട്രഷറര്‍ എം കെ സലീം, മറ്റു ഭാരവാഹികളായ ജയകൃഷ്ണന്‍ നോവ, ആര്‍ കെ മൂസ, ശരീഫ് ചീക്കിലോട്ട്, എന്‍ പി വിധു വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it