kasaragod local

ചിറ്റാരിക്കാല്‍ പിഎച്ച്‌സിക്ക് മൂന്നാമതും ആരോഗ്യ പുരസ്‌കാരം



നീലേശ്വരം: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാല്‍ പിഎച്ച്‌സിക്ക് തുടര്‍ച്ചയായി മൂന്നാമതും ആരോഗ്യ കേരളം പുരസ്‌കാരം ലഭിച്ചു. 2013-14, 2014-15, 2015-16 വര്‍ഷങ്ങളിലാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഈ വര്‍ഷം കാസര്‍കോട് ജില്ലയില്‍ ഒന്നാം സ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പല ജില്ലകളിലും സമാശ്വാസ സമ്മാനം മാത്രമാണ് നല്‍കിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഫിലോമിന ജോണി, വൈസ് പ്രസിഡന്റ്് ജെയിംസ് പന്തമ്മാക്കല്‍,  ജോസഫ് എം ചാക്കോ, ഡോ. പി സുമിന്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌കാരം  ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രി കെ കെ  ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.വനം മന്ത്രി കെ രാജു, വി എസ് ശിവകുമാര്‍ എംഎ ല്‍എ സംബന്ധിച്ചു.
Next Story

RELATED STORIES

Share it