thiruvananthapuram local

ചിറയിന്‍കീഴ് ബോട്ട് ക്ലബ്ബിനെ വിനോദസഞ്ചാരികള്‍ കയ്യൊഴിയുന്നു



തിരുവനന്തപുരം:  നിരക്കുകുറയ്ക്കലും അടിസ്ഥാനസൗകര്യവികസനവും പ്രഖ്യാപനത്തിലൊതുങ്ങിയതോടെ ചിറയിന്‍കീഴ് ബോട്ട് ക്ലബ്ബിനെ വിനോദസഞ്ചാരികള്‍ കയ്യൊഴിയുന്നു. തുടങ്ങിയ സമയത്ത് ബോട്ടിങ്ങിനായി നിരവധിപേര്‍ എത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അധികൃതരുടെ ശ്രദ്ധക്കുറവുമൂലം ബോട്ട് ക്ലബ്ബ് പൂട്ടലിന്റെ വക്കിലാണ്. കഠിനംകുളം കായല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി 2015 ഓഗസ്റ്റ് നാലിനാണ് ഇവിടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. സ്പീഡ് ബോട്ടുള്‍പ്പടെ ആറ് ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി ഇവിടെയെത്തിച്ചു. ബോട്ട് ഓടിക്കുന്നതിനായി നാല് സ്ത്രീകളെയും ഒരു പുരുഷനുമടക്കം അഞ്ചുപേരെയും നിയമിച്ചു. ആദ്യ ദിവസങ്ങളില്‍ നല്ല പ്രതികരണമാണ് ബോട്ട് ക്ലബ്ബിന് ലഭിച്ചത്. പുളിമുട്ടുകടവില്‍നിന്ന് പെരുമാതുറ, കൊല്ലംപുഴ, അഞ്ചുതെങ്ങ് ഭാഗങ്ങലിലൂടെ കടല്‍, കായല്‍ക്കാഴ്ചകണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഫാരി ബോട്ടില്‍ ഏഴ് പേര്‍ക്ക് 20 മിനിറ്റിന് 600 രൂപ, സ്പീഡ് ബോട്ടിന് 10 മിനിറ്റിന് നാല് പേര്‍ക്ക് 600 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. തുടങ്ങിയ സമയത്തെ പ്രതികരണം സഞ്ചാരികളുടെ ഭാഗത്തുനിന്നു പിന്നീടുണ്ടായില്ല. നിരക്കിന്റെ പ്രശ്—നം തന്നെയായിരുന്നു കാരണം. ആറ് പേര്‍ വന്നാല്‍ മാത്രമേ സഫാരി ബോട്ടും മൂന്നോ നാലോ പേരോ വന്നാല്‍ മാത്രമേ സ്പീഡ് ബോട്ടും ഓടാന്‍ പറ്റൂ എന്ന വ്യവസ്ഥ കാരണം കുടുംബവുമായും മറ്റും വരുന്നവര്‍ക്കും ഒറ്റയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ബോട്ടില്‍ കയറണമെങ്കില്‍ 600 രൂപ കൊടുക്കണമെന്നായി. വേളിയിലും മറ്റും ഇതേ നിരക്കാണ് എന്നാണു നിരക്കിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അധികൃതരുടെ മറുപടി.
Next Story

RELATED STORIES

Share it