Flash News

ചിത്രകൂട് ഉപതിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്സിന് തിളങ്ങുന്ന ജയം



ഭോപാല്‍/ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിളങ്ങുന്ന ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലാംശു ചതുര്‍വേദി, 14133 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ശങ്കര്‍ദയാല്‍ ത്രിപാഠിയെ പരാജയപ്പെടുത്തിയത്.ചതുര്‍വേദിക്കു 66,810 വോട്ടുകളും ത്രിപാഠിക്ക് 52,677 വോട്ടുകളും ലഭിച്ചുവെന്നു വരണാധികാരി എ പി ദ്വിവേദി അറിയിച്ചു. ഈ മാസം ഒമ്പതിനായിരുന്നു ചിത്രകൂടില്‍ വോട്ടെടുപ്പ്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് ഇന്നലെ വോട്ടെണ്ണിയത്. സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ പ്രേംസിങ് (65) അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 65 ശതമാനം പേരാണ് വോട്ട് ചെയ്തിരുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്ത ചിത്രകൂടില്‍ നിന്ന് 1998, 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പ്രേംസിങ് തിര െഞ്ഞടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2008ല്‍ ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രസിങ് ഗഹര്‍വാളിനോടു തോറ്റു. ഉപതിരഞ്ഞെടുപ്പില്‍ 12 പേരുടെ സാന്നിധ്യമുണ്ടായിരുന്നു വെങ്കിലും ചതുര്‍വേദിയും ത്രിപാഠിയും തമ്മിലായിരുന്നു പ്രധാന മല്‍സരം. ചിത്രകൂടിലെ വിജയം രാജ്യത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മാറ്റത്തിന്റെ കാറ്റു വീശുന്നതിന്റെ സൂചനയാണെന്നു കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ ജേസാല പറഞ്ഞു. വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തോല്‍വി സമ്മതിച്ചു. ജനാധിപത്യത്തില്‍ ജനവിധിയാണു പരമ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. ഭോപാലിലെ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നിലായിരുന്നു ആഹ്ലാദ പ്രകടനം. ബിജെപി ആസ്ഥാനമായ ദീന്‍ദയാല്‍ പരിഷത് ആളൊഴിഞ്ഞു കിടന്നു.ഹിന്ദുപുരാണ പ്രകാരം രാമനും സീതയും ലക്ഷ്മണനും ചിത്രകൂട് വനങ്ങളിലായിരുന്നു ജീവിതം നയിച്ചത്. രാമന്റെ ഇവിടുത്തെ€ജീവിതമാണു ബിജെപി പ്രചാരണ വിഷയമാക്കിയത്.
Next Story

RELATED STORIES

Share it