Flash News

ചിത്രകാരി ഹേമാ ഉപാധ്യയുടെ മരണം; ഭര്‍ത്താവ് അറസ്ററില്‍

ചിത്രകാരി ഹേമാ ഉപാധ്യയുടെ മരണം; ഭര്‍ത്താവ് അറസ്ററില്‍
X
hema-upadhyay

മുംബൈ: പ്രശ്‌സത ചിത്രകാരിയും ശില്‍പ്പിയുമായ ഹേമാ ഉപാധ്യയുടെ മരണവുമായി ബന്ധപ്പെട്ട ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യയെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ 3.30 നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, ക്രിമിനല്‍ ഗുഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചിന്തന്‍ ഉപാധ്യയെ അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഞ്ചു വര്‍ഷമായി ഇരുവരും വിവാഹമോചന കേസിന്റെ നിയമയുദ്ധത്തിലാണ്. ഹേമയുടെ അഭിഭാഷകന്റെയും ഹേമയുടെയും മൃതദേഹങ്ങള്‍ മുംബൈയിലെ ഓവുചാലില്‍ പെട്ടിയിലാക്കിയ നിലയില്‍ രണ്ടാഴ്ച മുമ്പാണ് പോലിസ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it