Alappuzha local

ചിക്കന്‍പോക്‌സ് പടരുന്നു; വീയപുരം ആശങ്കയില്‍

ഹരിപ്പാട്: വീയപുരത്തും സമീപപ്രദേശത്തും ചിക്കന്‍ പോക്‌സ് പടരുന്നു. ചെറുതന,പള്ളിപ്പാട്,നിരണംഭാഗത്തും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക്കഴിയാത്തതാണ് രോഗം പടരാന്‍ പ്രധാനകാരണം.കുട്ടികളിലാണ് ഏറ്റവും കൂടുതല്‍ രോഗം കണ്ടുവരുന്നത്.
പരീക്ഷഅടുത്തുവരുന്നതിനാല്‍ വിദ്യാര്‍ത്ഥികളും,രക്ഷാകര്‍ത്താക്കളും ഭീതിയിലാണ്.വേനല്‍ കനത്തതോടെയാണ് പ്രദേശങ്ങളില്‍ ചിക്കന്‍പോക്‌സ് പിടിപെടാന്‍ കാരണമെന്നാണ്ആരോഗ്യ മേഖലനല്‍കുന്ന റിപ്പോര്‍ട്ട്.പ്രധാനമായും വായുവിലൂടെ പകരുന്നരോഗമാണ് ഇത്.
രോഗം ബാധിച്ചവര്‍രോഗം ഭേദമാകുന്നതുവരെ വായുസഞ്ചാരമുള്ള മുറിയില്‍ കഴിയണം. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കുകയും പഴവര്‍ഗങ്ങള്‍ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അലോപ്പതി മരുന്നതിനെക്കാള്‍ രോഗികള്‍കൂടുതലായി ഉപയോഗിക്കുന്നത് ഹോമിയോ മരുന്നാണ്.വായുവിലൂടെ പടരുന്നഒരുരോഗമാണ് ചിക്കന്‍പോക്‌സ്.ഇത്ഒരാളില്‍ നിന്നുംമറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരുന്നരോഗമാണെന്ന് ആരോഗ്യമേഖല സാക്ഷ്യപ്പെടുത്തുന്നു.
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നരോഗികളുടെ കണക്കുകള്‍മാത്രമാണ് പുറത്തുവരുന്നത്.ഹോമിയോ ചികിത്സയും,അതുപോലെ പാരമ്പര്യ ചികിത്സയും നടത്തുന്നവരുടെ കണക്കുകള്‍ അപ്രാപ്യമാണ്.
ബോധവല്‍ക്കരണപരിപാടികള്‍ നടത്തി ജനങ്ങളുടെ ഭീതിയകറ്റാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാവശ്യം ശക്തമാകുകയാണ്.
Next Story

RELATED STORIES

Share it