kozhikode local

ചികില്‍സാ രംഗത്തെ കുത്തകകളെ നിയന്ത്രിക്കണം: മന്ത്രി

കോഴിക്കോട്: ചികില്‍സാ രംഗത്തെ കുത്തകകളെ നിയന്ത്രിക്കാനും ആരോഗ്യമേഖലയില്‍ സാധരണക്കാരന് പ്രയോജനകരമായ നടപടികളെടുക്കാനും ഭരണകൂടങ്ങള്‍ തയാറാവണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അളകാപുരിയില്‍ ഡോ. കെ എസ് പ്രകാശം 25ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് ചികില്‍സാ രീതി വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോര്‍പറേറ്റുകള്‍ ചികില്‍സ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. വാഗ്ദാനങ്ങള്‍ ധാരാളം നല്‍കുകയും അവ നിറേവറ്റുന്നതില്‍ പിന്നില്‍ നില്‍ക്കുകയും ചെയ്യുന്നവരാണിന്നേറെയും. ചികില്‍സാരംഗത്തും രാഷ്ട്രീയ രംഗത്തും ഇതു തന്നെയാണ് അവസ്ഥ.ഇന്ത്യയിലെ ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമുള്ള കേരളമാണ് രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന മരുന്നിന്റെ 33 ശതമാനവും തിന്നു തീര്‍ക്കുന്നത്. കുത്തക നിലവാരത്തില്‍ നിന്ന് ചികില്‍സാ രീതി മാറിയാലെ സാധാരണക്കാരന് മികച്ച ചികില്‍സ ലഭിക്കൂ. പുതിയകാലത്ത് ഡോ. കെ എസ് പ്രകാശത്തിനെ പോലുള്ളവരുടെ സംഭാവനകള്‍ ഓര്‍ക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ. കെ എസ് പ്രകാശം സ്മാരക സ്വര്‍ണ മെഡല്‍ ഡോ. പൂജ പ്രകാശിന് മന്ത്രി സമ്മാനിച്ചു. ഡോ. കെ എസ് പ്രകാശം അനുസ്മരണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്്. ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. പി വി ഗംഗാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ശോഭീന്ദ്രന്‍, ഡോ. എം ഇ പ്രേമാനന്ദ്, സിപിഐ ജില്ല സെക്രട്ടറി ടി വി ബാലന്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ. പ്രസാദ് ഉമ്മന്‍ ജോര്‍ജ്, ഡോ. പി എസ് കേദാര്‍നാഥ്, ഡോ. പിജി ഹരി  ക്ലാസെടുത്തു.
Next Story

RELATED STORIES

Share it