World

ചികില്‍സയുടെ പേരില്‍ ചൂഷണം ചെയ്യുന്നവരില്‍ നിന്ന് ഗൂഗ്‌ളിന് പരസ്യവരുമാനം

ചികില്‍സയുടെ പേരില്‍ ചൂഷണം ചെയ്യുന്നവരില്‍ നിന്ന് ഗൂഗ്‌ളിന് പരസ്യവരുമാനം
X


ലണ്ടന്‍ : മദ്യം, മയക്കുമരുന്ന് ആസക്തിക്ക് ചികില്‍സ തേടാന്‍ ശ്രമിക്കുന്നവരെ ചൂഷണം ചെയ്യുന്നവരുടെ പരസ്യങ്ങളിലൂടെ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗ്ള്‍ കോടിക്കണക്കിന് പൗണ്ട് വരുമാനമുണ്ടാക്കുന്നതായി ബ്രിട്ടിഷ് മാധ്യമം വെളിപ്പെടുത്തി. യുഎസില്‍ നിരോധിക്കപ്പെട്ട പ്രവൃത്തിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കാണ് ബ്രിട്ടനില്‍ ഗൂഗ്ള്‍ അധികൃതര്‍ അനുമതി നല്‍കുന്നതെന്നു ദ സണ്‍ഡേ ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു. ലഹരിയില്‍ നിന്നു മോചനം തേടുന്നവരെ ലക്ഷ്യംവച്ചു പ്രവൃത്തിക്കുന്നവരുടെ പരസ്യമാണ് ഗൂഗ്ള്‍ സെര്‍ച്ച് ഫലങ്ങള്‍ക്കൊപ്പം സ്‌പോണ്‍സേഡ് ലിങ്കുകളായി നല്‍കുന്നത്. പരസ്യത്തിന്റെ ലിങ്കില്‍ ഉപഭോക്താവ് ഒരു തവണ ക്ലിക്ക് ചെയ്തു വെബ്‌സൈറ്റിലെത്തിയാല്‍ 200 പൗണ്ട് വരെയാണ് ഇടനിലക്കാരുടെ പക്കല്‍ നിന്നു ഗൂഗഌന് ലഭിക്കുന്ന പ്രതിഫലം. റഫറല്‍ ഏജന്റ്‌സ് എന്ന പേരിലാണ് ഇത്തരം ഇടനിലക്കാര്‍ പരസ്യം ചെയ്യുന്നത്. ഇവരുടെ വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചാല്‍ ഡീ അഡിക്ഷന്‍ ക്ലിനിക്കുകളുടെ വിവരം നല്‍കുകയും അവിടെ ചികില്‍സ നേടാന്‍ ഉപദേശിക്കുകയും മാത്രമാണ് ചെയ്യാറ്. ഉപഭോക്താക്കളില്‍ നിന്നു വന്‍ തുക ഈടാക്കുന്നതിലൂടെ പ്രതിമാസം 20,000 പൗണ്ടോളം ഇത്തരം ഏജന്‍സികള്‍ ലാഭമുണ്ടാക്കുന്നു. യുഎസില്‍ ഇത്തരം സ്ഥാപനങ്ങളുടെ പരസ്യം ഗൂഗ്ള്‍ പ്രസിദ്ധീകരിക്കാറില്ല. യുഎസിലെ ഏതാനും സംസ്ഥാനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളെ നിയമവിരുദ്ധമാക്കിയിരുന്നു.
Next Story

RELATED STORIES

Share it