thrissur local

ചാവക്കാട്ട് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകള്‍ 45 എണ്ണം; കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: ചാവക്കാട് പോലിസ് സര്‍ക്കിള്‍ പരിധിയില്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളുടെ എണ്ണം 45. ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ 23 സ്ഥലങ്ങളിലായുള്ള 45 ബൂത്തുകളിലാണ് പ്രശ്‌ന സാധ്യതുയുള്ളത്.
ബ്ലാങ്ങാട് ഗവ.യുപി സ്‌കൂള്‍, തിരുവത്ര ജിഎംഎല്‍പി സ്‌കൂള്‍, കുമാര്‍ യുപി സ്‌കൂള്‍ തിരുവത്ര, പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യുപി സ്‌കൂള്‍, പുത്തന്‍ കടപ്പുറം ജിആര്‍എഫ്ടിഎച്ച്എസ്, മണത്തല കാണങ്കോട് എല്‍പി സ്‌കൂള്‍, ബ്ലാങ്ങാട് ഇരട്ടപ്പുഴ, ബ്ലാങ്ങാട് കാട്ടില്‍, ഫോക്കസ് തൊട്ടാപ്പ്, ജിവിഎച്ച്എസ് കടപ്പുറം, വട്ടേക്കാട്, പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന്, എടക്കര, അകലാട്, പുന്നയൂര്‍, അകലാട് എംഐസി, എസ്എസ്എംഎച്ച്എസ് എടക്കഴിയൂര്‍, ജിഎല്‍പി എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, പാപ്പാളി, വടക്കേക്കാട് പഞ്ചായത്തിലെ തിരുവളയന്നൂര്‍, വട്ടമ്പാടം, ഞമനങ്ങാട് എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പ്രശ്‌ന സാധ്യതയുള്ളത്.
ഇതേ സമയം സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സേന ചാവക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് സേനയില്‍നിന്നുള്ള 210 അംഗങ്ങളാണ് റൂട്ട് മാര്‍ച്ചില്‍ അണിനിരന്നത്. ചാവക്കാട് ടൗണ്‍, എടക്കഴിയൂര്‍, തിരുവത്ര, കോട്ടപ്പുറം, പഞ്ചവടി, അഞ്ചങ്ങാടി, വട്ടേക്കാട്, മണത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് സേനാംഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തി.
ചാവക്കാട് സിഐ എ ജെ ജോണ്‍സനാണ് കേന്ദ്ര സേനയുടെ ചുമതല നിര്‍വ്വഹിക്കുന്നത്. ചാവക്കാട് പോലിസ് സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് സുരക്ഷ ഒരുക്കലാണ് സേനാംഗങ്ങളുടെ ജോലി. സിഐ എ ജെ ജോണ്‍സന്‍, എസ്‌ഐ എം കെ രമേഷ് എന്നിവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി. മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it