ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: നഗരത്തിലെ സുപ്രധാന മാര്‍ക്കറ്റായ ചാലയി ല്‍ രാത്രി വന്‍ തീപ്പിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
ചൊവ്വാഴ്ച രാത്രി 12ഓടെയാണ് ചാല പുതിയ ബൈപാസ് റോഡിലെ ദേവിക ഗാര്‍ഡന്‍സിന് സമീപമുള്ള റോഡില്‍ എസ്‌കെപി ടിമ്പേഴ്‌സിന് സമീപമുള്ള ആക്രിക്കടയില്‍ തീപ്പിടിത്തമുണ്ടായത്. ആക്രിക്കടയുടെ ഗോഡൗണില്‍ കൂട്ടിയിട്ടിരുന്ന വസ്തുക്കള്‍അരമണിക്കൂറിനുള്ളില്‍ പൂര്‍ണമായും കത്തിയമര്‍ന്നു. സംഭവമറിഞ്ഞ് നഗരത്തിലെ ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ ആക്രിസാധനങ്ങളുടെ അടുത്തുള്ള ടിമ്പര്‍ സ്ഥാപനത്തിലേക്കും തീ പടരുകയായിരുന്നു. പനവിള, ചാക്ക ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള ആറോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയെങ്കിലും ഫര്‍ണി ച്ചര്‍ വസ്തുക്കളും പഴയ വസ്തുക്കളും കുന്നുകൂടിക്കിടക്കുന്നതിനാല്‍ തീ നിയന്ത്രിക്കാനായില്ല. പിന്നീട് നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സുകള്‍ കൂടി എത്തിയാണ് തീ സമീപങ്ങളിലേക്ക് പടരുന്നത് തടയാനായത്. എട്ടോളം ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍ ഒരുമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രിച്ചത്.
ചാലയിലെ എസ്‌കെപി ഫര്‍ണിച്ചര്‍, ടിമ്പേഴ്‌സ് എന്നിവയും മറ്റ് ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ചാല മണക്കാട് ബൈപ്പാസ് റോഡിലാണ് തീപ്പിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശി എസ്പി എന്നറിയപ്പെടുന്നയാളുടേതാണ് ആക്രിക്കടയും ഗോഡൗണും.
Next Story

RELATED STORIES

Share it