ചാലിയാറില്‍ നിന്നു കുടിവെള്ള ശേഖരണം തുടരാമെന്നു പരിശോധനാ റിപോര്‍ട്ട്‌

കെ എന്‍  നവാസ്  അലി
മലപ്പുറം: ചാലിയാര്‍ പുഴയി ല്‍ കാണപ്പെട്ട  ഗ്രീന്‍ ആല്‍ഗ ല്‍ ബ്ലൂം ജല വിതരണ അതോറിറ്റിയുടെ കുടിവെള്ള ശേഖരണ ഉറവിടങ്ങളെ  ബാധിച്ചിട്ടില്ലെന്നു സിഡബ്ല്യുആര്‍ഡിഎം പ്രാഥമിക പഠന റിപോര്‍ട്ട്. കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം അധികൃതര്‍ ജല വിതരണ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകളില്‍ നിന്നും ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോഴാണു കിണറുകളില്‍ മലിനജലം കലര്‍ന്നിട്ടില്ലെന്നു തെളിഞ്ഞത്. ജല വിതരണം തുടരാമെന്നു ജല വിതരണ അതോറിറ്റിക്ക് റിപോര്‍ട്ട് നല്‍കുമെന്നു സിഡബ്ല്യുആര്‍ഡിഎം മേധാവി ഡോ. പി എസ് ഹരികുമാര്‍ തേജസിനോടു പറഞ്ഞു. ഇതു പ്രകാരം അടുത്തദിവസം തന്നെ പമ്പിങ് പുനരാരംഭിക്കും. ചാലിയാറില്‍ വ്യാപകമായി ഗ്രീന്‍ ആല്‍ഗല്‍ ബ്ലൂം കാണപ്പെട്ടതോടെ കുടിവെള്ളം മലിനമായെന്ന സംശയത്താല്‍ ജലവിതരണം കഴിഞ്ഞ ദിവസമാണു നിര്‍ത്തിവച്ചത്.
ചാലിയാറിന്റെ സ്വാഭാവിക ഒഴുക്കു തടസ്സപ്പെടുത്തി തടയണകള്‍ നിര്‍മിച്ചതും അന്തരീക്ഷ ഊഷ്മാവിലെ വര്‍ധനയുമാണു ഗ്രീന്‍ ആല്‍ഗല്‍ ബ്ലൂം വളരാനിടയാക്കിയത്. മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതും പ്രധാന കാരണമാണ്.
വേനലില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നതിനു പകരം സ്ഥിരം തടയണകളാണു ചാലിയാറിലുള്ളത്. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാന്‍ ഇതു കാരണമാവുന്നു. തടയണകളിലെ ജലം ഒഴുക്കിവിട്ടോ, വല ഉപയോഗിച്ച് കോരിമാറ്റിയോ ഗ്രീന്‍ ആല്‍ഗല്‍ ബ്ലൂം ഒഴിവാക്കാനാണു നീക്കം. കേരളത്തില്‍ ആദ്യമായാണ് പുഴയില്‍ ഗ്രീന്‍ ആല്‍ഗല്‍ ബ്ലൂം സാന്നിധ്യം കാണപ്പെട്ടത്.
Next Story

RELATED STORIES

Share it