malappuram local

ചാലിയാര്‍ പുഴയില്‍ മാലിന്യം തള്ളി

എടക്കര: പോത്തുകല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കവെ ചാലിയാര്‍ പുഴയില്‍ മാലിന്യം തള്ളി സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം. അങ്ങാടിയിലെ കടകളില്‍നിന്നുള്ള മാലിന്യമാണ് ഇരുട്ടിന്റെ മറവില്‍ ചാലിയാര്‍ പുഴയില്‍ തള്ളുന്നത്. “മാലിന്യമുക്ത ചാലിയാര്‍’പദ്ധതിയുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്.
ഈ സാഹചര്യത്തിലാണ് രാത്രിയില്‍ മാലിന്യം പുഴയുടെ തീരങ്ങളില്‍ കത്തിക്കുന്നത്. കാലവര്‍ഷാരംഭത്തിന് മുന്‍പ് തന്നെ ജില്ലയില്‍ ആദ്യമായി ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത പ്രദേശമാണ് പോത്തുകല്‍. ഡെങ്കിപ്പനി പടര്‍ന്ന ഭൂദാനം, പാതാര്‍, വെള്ളിമുറ്റം, മുരുകാഞ്ഞിരം എന്നീ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും ജനകീയ കൂട്ടായ്മയിലൂടെ പ്രതിരോധ പ്രവര്‍ത്തനം തുടരുകയാണ്. ആരോഗ്യ ജാഗ്രതോല്‍സവം 2018 ന്റെ പ്രവര്‍ത്തനവും ഊര്‍ജിതമാണ്.
ഇതിനിടയിലാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ വിവിധ അഅവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചാലിയാര്‍ പുഴ മലിനമാക്കുന്നത്. പുഴയിലെ ഒഴുക്കില്ലാത്ത ഭാഗത്താണ് മാലിന്യം തള്ളല്‍.
മഴ പെയ്യുന്നതോടെ പുഴയില്‍ വെള്ളം ഉയരുന്നതോടെ ജലം മലിനമാവും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അരുണ്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സിജു, കെ എ വര്‍ഗ്ഗീസ് കുട്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it