malappuram local

ചാലിയാര്‍ പുഴയിലേക്ക് മാലിന്യം തള്ളല്‍നടപടി സ്വീകരിക്കണമെന്ന് ഏറനാട് താലൂക്ക് വികസന സമിതി

മഞ്ചേരി: ചാലിയാര്‍ പുഴ മലിനീകരണത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഏറനാട് താലൂക്ക് വികസന സമിതി. മാംസാവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും വ്യാപകമായി പുഴയിലേക്ക് തള്ളുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ചേരിയിലെ ചാലിക്ക തോടിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. നഗരത്തില്‍ ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ സംസ്്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായതായി നഗരസഭാധ്യക്ഷ വി എം സുബൈദ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ 398 പേര്‍ക്ക് വിതരണം ചെയ്തതായി കോ-ഓപറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു. 403 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാനുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ചതായും ആര്‍ദ്രം പദ്ധതി പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. മലപ്പുറം മുണ്ടുപറമ്പ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും തൈറോയ്ഡ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ക്ലിനിക്ക് നടക്കുന്നതായി ഹോമിയോ ഡിഎംഒ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
മഞ്ചേരി റസ്റ്റ് ഹൗസ് അടുത്ത മാസം ഉദ്ഘാടനത്തിനൊരുങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 9, 10 ക്ലാസുകളില്‍ പഠിക്കുന്ന എസ്‌സി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം അടുത്ത അധ്യയനവര്‍ഷം നടത്തേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി നഗരസഭാധ്യക്ഷ പറഞ്ഞു.
സമിതി അംഗം ടി പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി സുരേഷ്, പി കെ ഫിറോസ്, അസൈന്‍ കാരാട്, കെ ടി ജോണി, അബ്ദു മഞ്ഞപ്പറ്റ, കാവനൂര്‍ മുഹമ്മദ്, സി ടി രാജു സംസാരിച്ചു. ജനപ്രതിനിധികളും വിവിധ വകുപ്പു ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it