thrissur local

ചാലക്കുടി പുഴയോരത്തെ നിര്‍മാണം : ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു



മാള: ചാലക്കുടി പുഴയോരത്ത് പഞ്ചായത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവാദമാവുന്നതിനിടയില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എ കൗശികന്‍ ഉത്തരവിട്ടു. അന്നമനട പുളിക്കക്കടവ് പാലത്തിനു സമീപം വാളൂര്‍ പുഴയോരത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരെ ചുമതലപെടുത്തിയിട്ടുണ്ട്. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. പുഴയില്‍ നിന്ന് വെള്ളം കയറി ഇറങ്ങിയാലും ദോഷമല്ലാത്ത നിലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേരത്തേ പഞ്ചായത്ത് രൂപം കണ്ടത്. ഇതിന് കടക വിരുദ്ധമായ രീതിയിലാണ് നിര്‍മാണം എന്നാണ് പരാതി. 1997ലാണ് ഈ പ്രദേശം കരിങ്കല്‍ ഭിത്തി കെട്ടി മണ്ണിട്ട് നികത്താന്‍ തുടങ്ങിയത്. വാളൂര്‍  അന്നമനട ഫെറി സര്‍വീസിനുവേണ്ടി കടവ് നിര്‍മ്മാണമാണമാണ് ലക്ഷ്യമിട്ടത്. 2000 ലാണ് ഒരേക്കറോളം വരുന്നപുഴയോരത്തെ പുറമ്പോക്ക് ഭൂമിയില്‍ പഞ്ചായത്ത് വിവിധ പദ്ധതികള്‍ ലക്ഷ്യമിട്ടത്. ഇതിനിടെ പുഴക്ക് കുറുകെ പാലം എന്ന നിവാസികളുടെ സ്വപ്‌നത്തിന് ചിറക് മുളച്ചിരുന്നു. വിനോദ സഞ്ചാര വകുപ്പില്‍ പെടുത്തി പാര്‍ക്ക് നിര്‍മാണം ലക്ഷ്യമിട്ടു. 2003 ല്‍ പുഴക്കു കുറുകെ പുളിക്കകടവ് പാലം യാഥാര്‍ത്ഥ്യമായി. ഇതോടെ ഫെറി നിലച്ചു. പാലത്തിനോട് ചേര്‍ന്ന ഇവിടെ 2010ല്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ഒരു കോടി വകയിരുത്തി. 2015ല്‍ സൗഹൃദ പാര്‍ക്ക് ഉദ്ഘാടനവും നിര്‍വഹിക്കാന്‍ കഴിഞ്ഞു. 2016ല്‍ ഇവിടെ പുഴയോര ഫെസ്റ്റ് നടത്തി ശ്രദ്ധേയമായിരുന്നു. തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. വര്‍ഷക്കാലത്ത് പുഴ കരകവിയുന്ന മേഖലയില്‍ നിര്‍മാണം വേണ്ട എന്ന നിലപാടിലാണ് ഇടത് പാര്‍ട്ടിയിലെ പ്രമുഖര്‍ക്കുള്ളത്. എന്നാല്‍ പഞ്ചായത്ത് സാരഥ്യമേകുന്ന യു ഡി എഫ് നിലപാട് നിര്‍മമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കനുകൂലമാണ്. കമ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനു പൗണ്ടേഷന്‍ സ്ഥാപിക്കുകയാണിവിടെ. ഇത് സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം തേടേണ്ടവയാണെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. പഞ്ചായത്ത് ഭരണസമിതിയില്‍ തല കുലുക്കുകയും. പുറത്ത് എതിര്‍ക്കുകയുമാണ് ഇടതു നിലപാടെന്ന് യു ഡി എഫ്  പറയുന്നു. എങ്ങിനേയും ഫണ്ട് ചിലവഴിക്കുകയാണ് പഞ്ചായത്തെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
Next Story

RELATED STORIES

Share it