palakkad local

ചാറ്റല്‍ മഴയിലും തളരാത്ത ആവേശം; ജില്ലയില്‍ പോളിങ് ശതമാനം 76 പിന്നിട്ടു

പാലക്കാട്: രാവിലെ മുതല്‍ പെയ്യുന്ന ചാറ്റല്‍ മഴയിലും ആളുകളുടെ ആവേശം ചോര്‍ന്നില്ല. പാലക്കാട് ജില്ലയില്‍ പോളിങ് ശതമാനം 76 പിന്നിട്ടുകഴിഞ്ഞു. വൈകീട്ട് 5 വരെയുള്ള കണക്കാണിത്. വൈകീട്ട് ആറ് കഴിഞ്ഞും പോളിങ്‌സ്‌റ്റേഷനുകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂവാണ് ദൃശ്യമായത്. ഉച്ചയ്ക്ക് 1 വരെ ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ 50 ശതമാനമായിരുന്നു പോളിങ് ശതമാനം രേഖപ്പെടുത്തിയത്.
ആറിന് ശേഷവും പോളിങ് ബൂത്തുകള്‍ക്ക് മുമ്പിലെത്തിയവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി. രാവിലെ മുതല്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നീണ്ട നിരയാണ് പോളിങ് ബൂത്തുകള്‍ക്ക് മുമ്പില്‍ കാണാനായത്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ചാറ്റല്‍മഴയായിരുന്നു ജില്ലയിലുടനീളം ലഭിച്ചത്. രാവിലെ 8 വരെ മലമ്പുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും ശക്തമായ പോളിങ് ദശ്യമായത്.
തൃത്താലയില്‍ 7. 4 ശതമാനവും പട്ടാമ്പിയില്‍ 6 ശതമാനവും ഷൊര്‍ണൂരില്‍ 6. 4 ശതമാനവും ഒറ്റപ്പാലത്ത് 8. 1 ശതമാനവും കോങ്ങാട് 6. 9 ശതമാനവും മണ്ണാര്‍ക്കാട് 6. 7 ശതമാനവും മലമ്പുഴയില്‍ 8. 6 ശതമാനവും പാലക്കാട് 7. 9 ശതമാനവും തരൂരില്‍ 8 ശതമാനവും ചിറ്റൂരില്‍ 7. 6 ശതമാനവും നെന്മാറയില്‍ 7. 4 ശതമാനവും ആലത്തൂരില്‍ 8. 3 ശതമാനവുമായി പോളിങ് ശതമാനം. വൈകീട്ട് 5 ന് തരൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്.
ഇത് തൃത്താലയില്‍ 72. 3 ശതമാനവും പട്ടാമ്പിയില്‍ 65. 3 ശതമാനവും ഷൊര്‍ണൂരില്‍ 69 ശതമാനവും ഒറ്റപ്പാലത്ത് 70. 3 ശതമാനവും കോങ്ങാട് 63 ശതമാനവും മണ്ണാര്‍ക്കാട് 68. 7 ശതമാനവും മലമ്പുഴയില്‍ 71 . 3 ശതമാനവും പാലക്കാട് 70. 1 ശതമാനവും തരൂരില്‍ 77. 6 ശതമാനവും ചിറ്റൂരില്‍ 75. 7 ശതമാനവും നെന്മാറയില്‍ 68. 3 ശതമാനവും ആലത്തൂരില്‍ 74. 7 ശതമാനവുമായി ഉയര്‍ന്നു. കനത്ത മല്‍സരം നടക്കുന്ന കോങ്ങാട്, പാലക്കാട്, പട്ടാമ്പി, മലമ്പുഴ, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലായിരുന്നു രാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നത്.
ആനക്കര: തൃത്താല നിയോജക മണ്ഡലത്തില്‍ പോളിങ് സമാധാനപരം. വോട്ടിങ് യന്ത്രത്തിലെ പ്രശ്‌നം കാരണം പരുതൂരില്‍ വോട്ടിങ്ങ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പരുതൂര്‍ പിഇയുപി സ്‌കൂളിലെ 73ാം നമ്പര്‍ ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. വോട്ടിങ് മെഷനില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെയുളള നീല ബട്ടന്‍ മുന്ന് തവണ അമര്‍ത്തിയാല്‍ മാത്രമെ വോട്ടിങ് രേഖപ്പെടുത്തിയ സൗണ്ട് വരുന്നുളളു എന്ന പരാതിയുണ്ടായത്.
ഇത് വോട്ടിങിന്റെ രഹസ്യ സ്വഭാവം പുറത്താകുമെന്ന് പറഞ്ഞാണ് പരാതിയുമായി രംഗത്ത് വന്നത് ഇതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ പരാതി ശരിയാണന്ന് മനസിലായതിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റിയ ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. രാവിലെ മുതല്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴയുണ്ടായിരുന്നു.അതിനാല്‍ രാവിലെ വോട്ട് ചെയ്യാനെത്തിയത് ഏറെയും പുരുഷന്‍മാരായിരുന്നു.
രാവിലെ പല ബൂത്തുകളിലും മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. എന്നാല്‍ കപ്പൂര്‍ പഞ്ചായത്തിലെ വെളളാളൂര്‍ എംഎംജിബിഎസ് 16 ാം നമ്പര്‍ ബൂത്തില്‍ രാവിലെ മുതല്‍ തന്നെ നല്ല തിരിക്കായിരുന്നു.
മറ്റ് ബൂത്തുകളില്‍ രാവിലെ മുതല്‍ തിരക്ക് കുറവായെങ്കിലും ഉച്ചയ്ക്ക് ശേഷം സ്ത്രീകളുടെ തിരക്കായിരുന്നു. എല്ലായിടത്തും സ്ത്രീകളുടെ ക്യൂ നീണ്ടു നിന്നപ്പോള്‍ പുരുഷ വോട്ടര്‍മാരുടെ ക്യൂവില്‍ ആളുകള്‍ കുറവായിരുന്നു. എല്ലാ ബൂത്തുകളിലും സ്‌കൂളിലെ ബൂത്തുകളിലും കൃത്യ സമയത്തു തന്നെ വോട്ടിങ് ആരംഭിച്ചു. പലയിടത്തും ഉദ്യോഗസ്ഥന്‍മാരുടെ പരിചയ കുറവുമൂലം മന്ദഗതിയിലാണ് പോളിങ് നടന്നത്. അതുക്കൊണ്ടു തന്നെ പലയിടത്തും നീണ്ട ക്യൂ കാണപ്പെട്ടു.
എന്നാല്‍ എല്ലാ ബൂത്തുകളിലും വേണ്ടത്ര പോലിസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. തൃത്താല മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വിലയിരുത്തലാകും ഈ തെരെഞ്ഞടുപ്പ് എന്ന് വോട്ടിങിനു ശേഷം യുഡിഎഫ് സ്ഥാനാര്‍ഥി വി ടി ബല്‍റാം പറഞ്ഞു. വിജയം ഉറപ്പാണങ്കിലും ഭൂരിപക്ഷം എത്രകണ്ട് ഉയരയരുമെന്ന കാര്യത്തില്‍മാത്രമെ തര്‍ക്കമുളളൂവെന്നും വി ടി പറഞ്ഞു.
മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അനിഷ്ഠ സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല വോട്ടര്‍മാരെ വാഹനങ്ങളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
ആറിന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ലഭിക്കുന്ന അദ്യ കണക്കുകള്‍ അനുസരിച്ച് എഴുപത്തിനാല് ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുസ്ലീം ഭൂരിപക്ഷകേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ വന്‍ തിരക്കായിരുന്നു.ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിര ആറിന് ശേഷവും നീണ്ടു. ഒ റ്റപ്പാലം: ചാറ്റല്‍ മഴ കാരണം രാവിലെ തണുത്ത പ്രതികരണമായിരുന്ന പോളിംഗ് ഉച്ചയക്ക് 12 ഓടെ പോളിങ് ശതമാനം ഉയര്‍ന്നു.'
പ്രശ്‌നബാധിതമായി പ്രഖ്യാപിക്കപ്പെട്ട ബുത്തുകളില്‍ സിആര്‍പിഎഫും പോലിസും നില ഉറപ്പിച്ചിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ 3 ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായി പിഴവുകള്‍ പരിഹരിച്ച ശേഷമാണ് വോട്ടിങ ആരംഭിച്ചത്.
Next Story

RELATED STORIES

Share it