Flash News

ചാരായവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്്റ്റില്‍



വടക്കഞ്ചേരി: ഏഴ് ലിറ്റര്‍ ചാരായവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുതുക്കോട് ചൂലിപ്പാടം ഉണ്ണികൃഷ്ണ(33)നെയാണു വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഏഴ് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചാരായ വില്‍പന നടത്തുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടുകൂടിയായിരുന്നു അറസ്റ്റ്. ബിജെപി പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ് ഉണ്ണികൃഷ്ണന്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഴയന്നൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ നിന്നും സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. വടക്കഞ്ചേരി എസ്‌ഐ വിപിന്‍ കെ വേണുഗോപാലും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it