ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടാന്‍ സിദ്ധരാമയ്യ

ബംഗളൂരു: ഹൈക്കമാന്‍ഡ് പുറംതിരിഞ്ഞുനില്‍ക്കുമ്പോഴും വരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്നു ജനവിധി തേടാന്‍ തീവ്രശ്രമവുമായി സിദ്ധരാമയ്യ. ഇതിനായി പാര്‍ട്ടി നേതൃത്വത്തെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. മൈസൂരു ജില്ലയില്‍നിന്ന് മകന്‍ ഡോ. യതീന്ദ്രയെ മല്‍സരിപ്പിക്കാനും സിദ്ധരാമയ്യക്ക് പദ്ധതിയുണ്ട്. തൊട്ടടുത്ത ചാമുണ്ഡേശ്വരി സീറ്റില്‍ താന്‍ മല്‍സരിക്കുന്നതിലൂടെ മകന്റെ രാഷ്ട്രീയ പ്രവേശനം വിജയകരമാക്കാന്‍ സഹായകമാവുമെന്നാണ് സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍.
ചാമുണ്ഡേശ്വരിയില്‍നിന്ന് താന്‍ മല്‍സരിക്കുന്നത് പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുമെന്ന് പാര്‍ട്ടിയെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റികളില്‍ സിദ്ധരാമയ്യ പങ്കെടുക്കും. അതേസമയം,  സിദ്ധരാമയ്യയുടെ നീക്കത്തെ പാര്‍ട്ടി പിന്തുണച്ചിട്ടില്ല. വോക്കാലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ബിജെപിയും ജെഡിഎസും സംയുക്തമായി ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ശ്രമിക്കും. അത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് മണ്ഡലം വിട്ട് മറ്റിടങ്ങളിലേക്ക് പ്രചാരണത്തിന് എത്താന്‍ കഴിയാത്ത സാഹചര്യം സംജാതമാവുമെന്നും പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നു.
Next Story

RELATED STORIES

Share it