Flash News

ചാനലില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചത് : എ എസ് സൈനബ



കോഴിക്കോട്: കഴിഞ്ഞദിവസം ഇന്ത്യ ടുഡേ ചാനല്‍ സംപ്രേഷണം ചെയ്ത പരിപാടി പൂര്‍ണമായും കെട്ടിച്ചമച്ചതും ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ തനിക്കും സംഘടനയ്ക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്ന പിശാചുവല്‍ക്കരണത്തിന്റെ ഭാഗവുമാണെന്ന് നാഷനല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. ഒരു മാസം മുമ്പ് താന്‍ നടത്തിയ നീണ്ട സംഭാഷണം തികച്ചും തെറ്റിദ്ധാരണാജനകമാം വിധം വാലും തലയും വെട്ടിയും പരസ്പരം മാറ്റിമറിച്ചും സംപ്രേഷണം ചെയ്യുകയാണുണ്ടായത്. ഒരു ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ പോവുകയാണ് എന്ന് അവകാശപ്പെട്ട് എന്റെ ഒരു സുഹൃത്ത് മുഖാന്തരം സമീപിക്കുകയായിരുന്നു ഈ വ്യക്തി. സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഹാദിയ കേസ്, സത്യസരണി തുടങ്ങിയവയെ പറ്റിയായിരുന്നു സംഭാഷണം. സംഭാഷണത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം മാറ്റിമറിച്ചാണ് സംപ്രേഷണം ചെയ്തത്. തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. വിവിധ മാധ്യമങ്ങളോടും എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികളോടും എല്ലാ കാര്യങ്ങളും താന്‍ വ്യക്തമാക്കിയതാണ്. സത്യസരണി ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഒരു മതപരിവര്‍ത്തന കേന്ദ്രമല്ലെന്നും താന്‍ വ്യക്തമാക്കി. ഇതുപോലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനുള്ള നടപടി ക്രമങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് തനിക്കറിയാവുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. സത്യസരണിയില്‍ നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കണക്കാണ് താന്‍ നല്‍കിയത്. അതില്‍ മുസ്്‌ലിംകളും അമുസ്്‌ലിംകളുമുണ്ട്. ഈ വിവരം സത്യരണിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംഘപരിവാര പീഡന കേന്ദ്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ രൂപത്തില്‍ പുറത്തുവന്നാല്‍ സത്യം ബോധ്യപ്പെടുമെന്നും വ്യാജ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it