World

ചര്‍ച്ചയ്ക്കു വേണ്ടി കിം യാചിച്ചു: ട്രംപിന്റെ അഭിഭാഷകന്‍

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കു വേണ്ടി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യാചിച്ചുവെന്നു ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗ്യുലിയാനി. ഇസ്രായേലില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗ്യുലിയാനി.
യുഎസുമായി ആണവ യുദ്ധത്തിലേക്കു പോവുകയാണെന്ന് അവര്‍ പറഞ്ഞു. അതില്‍ യുഎസിനെ തോല്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ഉത്തര കൊറിയയുമായി കൂടിക്കാഴ്ചയ്ക്കു സാധിക്കില്ലെന്നു ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ “കൈകൂപ്പി, മുട്ടുമടക്കികിം  യാചിക്കുകയായിരുന്നു. ഈ സാഹചര്യത്തിലേക്കു കിമ്മിനെ എത്തിക്കണമെന്നാണു നിങ്ങളും ആഗ്രഹിച്ചത്- നിക്ഷേപകരോടായി അദ്ദേഹം പറഞ്ഞു.കൂടിക്കാഴ്ച നടത്താന്‍ വീണ്ടും തീരുമാനിച്ചപ്പോള്‍ തന്നെ യുഎസിന് മേല്‍ക്കൈ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വ്യാഴാഴ്ച ഉത്തര കൊറിയ സന്ദര്‍ശിക്കുന്നുണ്ട്. ജൂണ്‍ 12ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ആഡംബര ഹോട്ടലിലാണ് ഡോണള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടക്കുക. നേരത്തെ ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു സഹകരണം പോരെന്ന കാരണം പറഞ്ഞ് ട്രംപ് കൂടിക്കാഴ്ചയില്‍ നിന്നു പിന്നോട്ടുപോയിരുന്നു.
Next Story

RELATED STORIES

Share it