wayanad local

ചരിത്രത്തിലെ തിളങ്ങുന്ന ഏടായി ഗോത്രബന്ധു ഉദ്ഘാടനച്ചടങ്ങ്



കല്‍പ്പറ്റ: രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് വയനാടിന്റെ ഗോത്രജീവിത ചരിത്രത്തിലെ തിളങ്ങുന്ന ഏടായി. ഉദ്ഘാടനവേദിയായ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് ഉച്ചമുതല്‍ തുടങ്ങിയ ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവാതെ ഹാള്‍ വീര്‍പ്പുമുട്ടിയതോടെ സംഘാടകര്‍ ഗ്രൗണ്ടില്‍ പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നു. ആദിവാസിത്തനിമയോടെ തയ്യാറാക്കിയ വേദിക്ക് തൊട്ടുമുന്നിലായി ഇന്നുമുതല്‍ സ്‌കൂളുകളില്‍ പോയിത്തുടങ്ങുന്ന 241 ഗോത്രബന്ധു മെന്റര്‍ ടീച്ചര്‍മാര്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. ഹാളിനകത്ത് ഗോത്രസംഗീതം നിറഞ്ഞുനിന്നപ്പോള്‍ പുറത്ത് അതിഥികളെയും നാട്ടുകാരെയും വരവേറ്റത് പണിയനൃത്തത്തിന്റെ ചുവടുവയ്പുകളായിരുന്നു. ഇടയ്ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയ വികസന ഡോക്യുമെന്ററിയുടെ അവതരണവും വികസന ബ്രോഷറിന്റെ വിതരണവും നടന്നു. ഗോത്രബന്ധു പദ്ധതിക്ക് തുടക്കംകുറിക്കുന്നതിന് സാക്ഷിയാവാന്‍ ജില്ലയിലെ നാനാദിക്കുകളില്‍ നിന്നും ആദിവാസി വിഭാഗത്തില്‍ നിന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധമാളുകള്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it