Flash News

ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരന് അമേരിക്കയില്‍ വധശിക്ഷ;നടപ്പാക്കുന്നത് വിഷം കുത്തിവെച്ച്

ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരന് അമേരിക്കയില്‍ വധശിക്ഷ;നടപ്പാക്കുന്നത് വിഷം കുത്തിവെച്ച്
X
വാഷിങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നു.ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദന്‍ യാന്ദമുരി എന്നയാളെയാണ് വധശിക്ഷക്ക് വിധിച്ചത്.



ഇന്ത്യക്കാരിയായ വൃദ്ധയെയും 10 മാസം പ്രായമുണ്ടായിരുന്ന പേരക്കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2014ലാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഇയാള്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീലും കോടതി തള്ളി. ഇതിന്പിന്നാലെ ഫെബ്രുവരി 23ന് ഇയാളുടെ ശിക്ഷ നടപ്പാക്കാന്‍ പ്രദേശിക ഭരണകൂടം തീരുമാനമെടുത്തിരിക്കുകയാണ്. പെന്‍സില്‍വാനിയയില്‍ ഫെബ്രുവരി 23ന് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചു.
എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയിലെത്തിയ എഞ്ചിനീയറിങ് ബിരുദധാരിയായ രഘുനന്ദന്‍, മോചനദ്രവ്യം ആവശ്യപ്പെട്ട് 61 വയസുകാരിയെയും അവരുടെ 10 മാസം പ്രായമുള്ള പേരക്കുട്ടിയെയും തട്ടിക്കൊണ്ട് പോവുകയും കൊലപ്പെടുത്തുകയുംമായിരുന്നു.
Next Story

RELATED STORIES

Share it