ചരിത്രം തിരുത്തി

റഷ്യ: വിഎആര്‍ ഉപയോഗിച്ചത് 440 തവണമോസ്‌കോ: റഷ്യന്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സംവിധാനത്തെ പുകഴ്ത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. എക്കാലത്തെയും മികച്ച ലോകകപ്പെന്നാണ് റഷ്യന്‍ ലോകകപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ ഇതിനകം 440 തവണ വിഎആര്‍ ഉപയോഗിച്ചതായി ഇന്‍ഫാന്റിനോ വ്യക്തമാക്കി.
62 മല്‍സരങ്ങളില്‍ 19 റിവ്യൂകളാണ് വിഎആറിലൂടെ തീരുമാനിച്ചത്. ലോകം പുരോഗമിക്കുകയാണ്. വിഎആര്‍ ഫുട്‌ബോളിനെ മാറ്റുകയല്ല, ഫുട്‌ബോളിനെ ശുദ്ധീകരിക്കുകയാണ്. ഫുട്‌ബോളിനെ കൂടുതല്‍ സത്യസന്ധവും സുതാര്യവുമാക്കിയത് വിഎആറാണ്. നല്ല തീരുമാനമെടുക്കാന്‍ റഫറിമാരെ സഹായിക്കുന്നത് വിഎആറാണെന്നും ഇന്‍ഫാന്റിനോ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
വിഎആര്‍ നിലവില്‍ വന്നതോടെ റഫറിമാരുടെ തീരുമാനത്തില്‍ 99.2 ശതമാനം കൃത്യതയാണ് വന്നത്. റഫറിമാരുടെ 16 തീരുമാനങ്ങളാണ് വിഎആറിലൂടെ തിരുത്തപ്പെട്ടത്. തെറ്റായ 16 തീരുമാനങ്ങളെ ശരിയാക്കി മാറ്റിയത് വിഎആറാണ്. വിഎആര്‍ ഉപയോഗിക്കുന്ന മല്‍സരങ്ങളില്‍ ഇനി ഓഫ്‌സൈഡ് ഗോള്‍ സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it