ചന്ദ്രയാന്‍ രണ്ട് ദൗത്യം; റഷ്യയുടെ സഹായം തേടില്ല
BY sdq Kappan3 April 2016 2:49 PM GMT
X
sdq Kappan3 April 2016 2:49 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ പദ്ധതി റഷ്യയുടെ സഹായം കൂടാതെ നടപ്പാക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചു. അമേരിക്കയുടെ സഹായത്താല്‍ ചന്ദ്രനിലിറങ്ങാനുള്ള ഉപകരണങ്ങളും മറ്റും തദ്ദേശീയമായി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്മാന് എ എസ് കിരണ്‍കുമാര്‍ പറഞ്ഞു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്മോസുമായി ചന്ദ്രയാന്‍ ദൗത്യത്തിന് 2010ല്‍ ഐഎസ്ആര്‍ഒ കരാറുണ്ടാക്കിയിരുന്നു. 2017 ഡിസംബറിലോ 2018 ആദ്യത്തിലോ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കുവാനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിട്ടുള്ളത്. ചന്ദ്രയാന്‍ ദൗത്യവുമായി തനിച്ച് മുന്നോട്ടു പോവാന്‍ ഇന്ത്യ തീരുമാനിച്ചെങ്കിലും മറ്റു പദ്ധതികളില്‍ റഷ്യയുമായി സഹകരണം തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. [related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT