kozhikode local

ചന്ദ്രമാസ തിയ്യതികള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കണം: ഹിജ്‌റ കമ്മിറ്റി



കോഴിക്കോട്: സര്‍ക്കാര്‍ കലണ്ടറുകളടക്കം പൊതുകലണ്ടറുകളില്‍ ചന്ദ്രമാസ തിയ്യതികള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്ന് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ചന്ദ്രമാസ തിയ്യതികള്‍ നല്‍കുന്നത് അശാസ്ത്രീയവും തെറ്റായതുമായ രീതിയിലുമാണ്. ഓരോ വര്‍ഷവും അതാത് വര്‍ഷത്തെ ചാന്ദ്രിക ചലനങ്ങളെ കണിശമായി സൂചിപ്പിക്കുന്ന നോട്ടിക്കല്‍ അല്‍മനാക് ഓരോ രാജ്യത്തും പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കലണ്ടറുകളിലെ ചന്ദ്രമാസ തിയ്യതികള്‍ അല്‍മാനാക്കിന് വിരുദ്ധവും അശാസ്ത്രീയവും തെറ്റായതുമാണെന്നു മാത്രമല്ല പല കലണ്ടറുകളില്‍ പല തിയ്യതികളാണ് കൊടുക്കുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.  ഈ വിഷയത്തെ ആസ്പദമാക്കി ഈമാസം ഏഴിന് ഉച്ചയ്ക്ക് ശേഷം 2.30മുതല്‍ വൈകീട്ട് 6.30വരെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ ഹിജ്‌റ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുസ്തഫ മുഹമ്മദ്, ഡോ. ടി വി കോയക്കുട്ടി ഫാറൂഖി, ടി അബ്ദു ഷുക്കൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it