Flash News

ചന്ദ്രബോസ് വധക്കേസ് ; നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

ചന്ദ്രബോസ് വധക്കേസ് ; നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും
X
nisam

തൃശൂര്‍:  ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും 80,30,000 പിഴയും നല്‍കാന്‍  കോടതി വിധിച്ചു. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 24 വര്‍ഷം ശിക്ഷ പ്രത്യകമായി അനുഭവിക്കണമെന്നും ശിക്ഷയില്‍ യാതൊരു ഇളവുമില്ലെന്നും കോടതി പറഞ്ഞു. വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം നിസാം കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള ഒമ്പതു കുറ്റങ്ങളും തെളിഞ്ഞിരുന്നു. ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീറാണു വിധിപറഞ്ഞത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്കു വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു ഇന്നലെ  വാദിച്ചിരുന്നു. ഇതിനു സഹായകമായി സാക്ഷിമൊഴികളെ തെളിവായി സ്വീകരിക്കണമെന്ന സുപ്രിംകോടതിയുടെ 12ഓളം വിധിപ്പകര്‍പ്പുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത പ്രതിഭാഗം, സംഭവം അപൂര്‍വമായി കണക്കാക്കാനാവില്ലെന്നു വാദിച്ചിരുന്നു.
ചന്ദ്രബോസിന്റെ കുടുംബത്തിന് പ്രതി അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ വിവാഹിതനാണെന്നും നിരവധി കുടുംബങ്ങള്‍ തന്നെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും വെറുതെവിടണമെന്നും നിസാം ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നുച്ചയ്ക്ക് പരിഗണിക്കുമെന്നറിയിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
2015 ജനുവരി 29ന് പുലര്‍ച്ചെയാണു ചന്ദ്രബോസിനെ നിസാം ആഡംബര കാറിടിപ്പിച്ചു പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. പേരാമംഗലം സിഐ പി സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it