ചന്ദ്രബോസ് വധക്കേസില്‍ കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടി: ആഭ്യന്തരമന്ത്രി
BY ajay G.A.G27 Oct 2015 6:32 AM GMT
ajay G.A.G27 Oct 2015 6:32 AM GMT
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൂറുമാറിയതിനെക്കുറിച്ച് പരിശോധിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ സംരക്ഷണം നല്കാന് പോലീസ് തയ്യാറാണ്. ഇതുസംബന്ധിച്ച് തൃശൂര്‍ ഐജിക്ക്് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാക്ഷികള്‍ നിര്‍ഭയമായും സത്യസന്ധമായും മൊഴി നല്‍കേണ്ടതുണ്ട്. സമര്‍ഥമായാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. പ്രതികളെ സംരക്ഷിക്കുന്ന യാതൊരു നീക്കവും പോലീസില്‍ നിന്നുണ്ടാകില്ല. ചാവക്കാട് ഹനീഫ വധക്കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT