Flash News

ചന്ദ്രബോസ് വധം; നിസാമിനെതിരെ രണ്ടാം സാക്ഷിയുടെ മൊഴി

ചന്ദ്രബോസ് വധം; നിസാമിനെതിരെ രണ്ടാം സാക്ഷിയുടെ മൊഴി
X
nisam-new

തൃശൂര്‍: ചന്ദ്രബോസിനെ നിസാം വധിക്കാന്‍ ശ്രമിച്ചതായി കണ്ടതായി രണ്ടാം സാക്ഷി ബിജുവിന്റെ മൊഴി. കെപി സുധീര്‍ മുമ്പാകെയാണ് കോടതിയിലാണ് ഇന്ന് മൊഴി നല്‍കിയത്. നേരത്തെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ ബിജു ഉറച്ചുനില്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സിന്റെ ഡ്രൈവറായിരുന്നു ബിജു. ചന്ദ്രബോസിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമിച്ചതെന്നും പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ ബിജു പറഞ്ഞു. രണ്ടാം സാക്ഷിയുടെ വിസ്താരം കോടതിയില്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it