kozhikode local

ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിന് ബഹുമതി

കോഴിക്കോട്: ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും വനിതാ സഹകരണ സംഘം എന്ന ബഹുമതി ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിന് . പ്രവര്‍ത്തന മികവിനും സംഘങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിനുമായി സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 2016 -2017 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനില്‍ നിന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം പ്രസിഡണ്ട് എം ജെ ത്രേസ്സ്യ, സംഘം ഭരണ സമിതി അംഗങ്ങളായ സുജാത മാണിക്കല്‍, മറിയാമ്മ മാത്യു, ശോഭന രഘുനാഥ്, ബീന സണ്ണി, സെക്രട്ടറി സാലി ജോസഫ് എന്നിവര്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it