Second edit

ഗ്രീക്ക് യോദ്ധാവ്

ഹോമറുടെ ഇതിഹാസങ്ങളാണ് പ്രാചീന ഗ്രീസിലെ അസാധാരണമായ സംസ്‌കാരത്തെ സംബന്ധിച്ച് ലോകത്തിനു വിജ്ഞാനം നല്‍കുന്ന ഗ്രന്ഥങ്ങള്‍. 19ാം നൂറ്റാണ്ടില്‍ ജര്‍മന്‍ ബിസിനസുകാരനായ ഹെന്റിച് ഷ്‌ലീമാന്‍ ട്രോയി ദ്വീപിലും പരിസരങ്ങളിലും വലിയ തോതില്‍ ഉദ്ഖനനങ്ങള്‍ സംഘടിപ്പിച്ചു. ഹോമറുടെ കാലത്തെ സാംസ്‌കാരിക സവിശേഷതകളില്‍ പലതും ആര്‍ക്കിയോളജിയുടെ സഹായത്തോടെ പില്‍ക്കാലത്ത് കണ്ടെത്തുകയുണ്ടായി.
വീരന്മാരായ യോദ്ധാക്കളുടെ ചരിത്രമാണ് ഹോമര്‍ ഇലിയഡില്‍ വിവരിക്കുന്നത്. അഗമെം നോണ്‍, നെസ്റ്റര്‍, ഒഡീസിയസ് തുടങ്ങിയ യോദ്ധാക്കള്‍ ട്രോജന്‍ യുദ്ധത്തില്‍ ഗ്രീക്ക് സൈന്യങ്ങളെ നയിച്ചവരാണ്. അവരുടെ വീരചരിതങ്ങള്‍ ലോകമെങ്ങും പാടിപ്പുകഴ്ത്തപ്പെട്ടതുമാണ്.
ഈയിടെ അക്കാലത്തെ ഒരു യോദ്ധാവിന്റെ ശവകുടീരം ഗവേഷകര്‍ കണ്ടെത്തി. ഗ്രീസിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ പ്രാചീനമായ പൈലോസ്സ് നഗരത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യോദ്ധാവിന്റെ ശവകുടീരം കണ്ടെത്തിയത്. അക്കാലത്ത് ഗ്രീക്ക് സമൂഹത്തില്‍ യോദ്ധാക്കള്‍ക്കുണ്ടായിരുന്ന പരമപ്രാധാന്യം വിളിച്ചറിയിക്കുന്ന തെളിവുകളാണ് ശവക്കല്ലറയില്‍ നിന്നു ഗവേഷകര്‍ക്കു കിട്ടിയത്. സ്വര്‍ണവും വെള്ളിയും വെങ്കലവും ഉപയോഗിച്ചുണ്ടാക്കിയ നിരവധി ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും ശവക്കല്ലറയില്‍ കാണപ്പെട്ടു. യുവാവിന്റെ മുഖം മിനുക്കാനായി ആനക്കൊമ്പു കൊണ്ട് കെട്ടിയ കണ്ണാടിയും മുടി ചീകാനായി അരഡസന്‍ ചീപ്പുകളും അതിലുണ്ടായിരുന്നു. വെങ്കലം കൊണ്ടുള്ള വാള്‍ സമീപത്തുതന്നെ കാണപ്പെട്ടു. മരണാനന്തരലോകത്ത് വേണ്ടിവന്നാല്‍ പ്രയോഗിക്കാമല്ലോ എന്നു കരുതിയാവണം അതവിടെ പ്രതിഷ്ഠിച്ചത്.
Next Story

RELATED STORIES

Share it