palakkad local

ഗ്രാമ സ്വരാജ് അഭിയാന്‍: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

പാലക്കാട്: ഗ്രാമ സ്വരാജ് അഭിയാന്‍ കാംപയിന്റെ ഭാഗമായി ആജീവിക ഏവം കൗശല്‍ വികാസ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ല മിഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ  വിദ്യാര്‍ഥികളുടെ കോണ്‍വക്കേഷന്‍ നടന്നു. പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 104 പേര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അതിനു മുന്നോടിയായി 4 പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള 350 ഓളം വിദ്യാര്‍ഥികള്‍ അണിനിരന്ന വാക്കത്തോണ്‍ ശ്രദ്ധേയമായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച വാക്കത്തോണ്‍ ടൗണ്‍ ഹാളില്‍ അവസാനിച്ചു. മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ശശികുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ടൗണ്‍ ഹാളില്‍  നടന്ന കോണ്‍വക്കേഷനും പൂ ര്‍വ വിദ്യാര്‍ഥി സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാലക്കാട് അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി വിജയന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സൈതലവി, ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി സി ബാലഗോപാലന്‍, കുടുംബശ്രീ എഡിഎംസിമാരായ എം ദിനേശ്, ഹാരിഫ ബീഗം പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ആജീവിക ഏവം കൗശല്‍ വികാസ് ദിനാചരണത്തോടനുബന്ധിച്ച് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹാളില്‍ വെച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസും ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തകളും സംഘടിപ്പിച്ചു.  പാലക്കാട്: ഗ്രാമ സ്വരാജ് അഭിയാന്‍ കാംപയിന്റെ ഭാഗമായി ആജീവിക ഏവം കൗശല്‍ വികാസ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ല മിഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ  വിദ്യാര്‍ഥികളുടെ കോണ്‍വക്കേഷന്‍ നടന്നു. പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 104 പേര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അതിനു മുന്നോടിയായി 4 പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള 350 ഓളം വിദ്യാര്‍ഥികള്‍ അണിനിരന്ന വാക്കത്തോണ്‍ ശ്രദ്ധേയമായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച വാക്കത്തോണ്‍ ടൗണ്‍ ഹാളില്‍ അവസാനിച്ചു. മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ശശികുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ടൗണ്‍ ഹാളില്‍  നടന്ന കോണ്‍വക്കേഷനും പൂ ര്‍വ വിദ്യാര്‍ഥി സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാലക്കാട് അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി വിജയന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സൈതലവി, ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി സി ബാലഗോപാലന്‍, കുടുംബശ്രീ എഡിഎംസിമാരായ എം ദിനേശ്, ഹാരിഫ ബീഗം പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ആജീവിക ഏവം കൗശല്‍ വികാസ് ദിനാചരണത്തോടനുബന്ധിച്ച് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹാളില്‍ വെച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസും ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തകളും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it