kasaragod local

ഗ്രാമങ്ങളുടെ വികസനം: ജനകീയ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം- കലക്്ടര്‍



പെര്‍ള: ജനകീയ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യം കാണുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. വാട്‌സ് ആപ് കൂട്ടായ്മയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലേക്ക് നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികൃതര്‍ക്ക് പരാതി നല്‍കാനും നിവേദനം നല്‍കാനും കാത്തിരിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലേക്ക് പുതിയ റോഡ് നിര്‍മിച്ച് വാട്‌സ്ആപ് കൂട്ടായ്മ മാതൃകയായി. എണ്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗയിലാണ് ഒരു കിലോ മീറ്റര്‍ റോഡ് ദൈര്‍ഘ്യത്തില്‍ അജിത് സ്വര്‍ഗ അഡ്മിനായുള്ള സുദര്‍ശന വാട്‌സ് ആപ് കൂട്ടായ്മയിലെ ഒരു കൂട്ടം യുവാക്കളുടെ ഒത്തൊരുമയില്‍ റോഡ് വെട്ടിയത്. സ്വര്‍ഗയില്‍ നിന്നും മലത്തടുക്കയിലേക്കാണ് നാട്ടുകാരുടെ സഹായത്തോടെ റോഡ് നിര്‍മിച്ചത്. റോഡ് കാണാനും റോഡ് നിര്‍മിച്ചവരെ അഭിനന്ദിക്കാനും കലക്ടര്‍ എത്തിയപ്പോഴാണ് പുറം ലോകവും റോഡിനെ കുറിച്ച് അറിഞ്ഞത്. ഒടുവില്‍ അഭിനന്ദിക്കാനെത്തിയ കലക്ടര്‍ നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 200 ഓളംപേര്‍ അംഗങ്ങളായുള്ള ഗ്രുപ്പിലെ അംഗങ്ങള്‍ തന്നെയാണ് പണം സ്വരൂപിച്ചത്. റോഡിനുള്ള സ്ഥലവും ഒാരോരുത്തരായി വിട്ടു കൊടുത്തു. എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ്് രൂപവാണി ആര്‍ ഭട്ട്, എ എ ആയിശ, ചന്ദ്രാവതി, നരസിംഹ പുജാരി, മല്ലിഗ ജെ. റൈ സംസാരിച്ചു. റോഡിന് വേണ്ടി സ്ഥലം നല്‍കിയ ഋഷികേശ്, വിവേകാനന്ദ, സന്തോഷ് എന്നിവരെ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it