Gulf

ഗ്രാന്റ് 52 മത് ശാഖ ഷാര്‍ജ അല്‍ മുസല്ലയില്‍ ആരംഭിക്കുന്നു

ഗ്രാന്റ് 52 മത് ശാഖ ഷാര്‍ജ അല്‍ മുസല്ലയില്‍ ആരംഭിക്കുന്നു
X
ഷാര്‍ജ: ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജന്‍സി ഗ്രൂപ്പിന് കീഴിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അന്‍പത്തി രണ്ടാമത് ശാഖ ഷാര്‍ജയിലെ അല്‍ മുസല്ലയില്‍ അല്‍ ഖാരിബ് പോലീസ് സ്‌റ്റേഷന് അഭിമുഖമായുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച ഉത്ഘാടനം ചെയ്യുമെന്നു റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ധീന്‍ ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ വച്ച് അറിയിച്ചു. 200,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മാളില്‍ അറുനൂറിലധികം വാഹനങ്ങള്‍ക്കു ഒരേ സമയം പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: അന്‍വര്‍ അമീന്‍ പറഞ്ഞു. മുന്നൂറോളം പേര്‍ക്ക്  ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടില്‍ നിരവധി റസ്റ്റാറണ്ടുകള്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. 2000 ചതുരശ്ര അടിയില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ഹൈപ്പര്‍. ഉല്‍ഘാടനത്തോനുബന്ധിച്ചു നിരവധി ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് എന്‍.വി, റാഷിദ് ബിന്‍ അസ്ലം മുഹിയുദ്ധീന്‍ , അബ്ദുല്‍ സുബ്ഹാന്‍ ബിന്‍ ശംസുദ്ധീന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹ്മൂദ് ടീ.പി, ജനറല്‍ മാനേജര്‍ അബ്ബാസ് ഖാന്‍, വിശാല്‍ മെഹ്ത്ത, മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രസാദ് തുടങ്ങിയവരും സംബന്ധിച്ചു
Next Story

RELATED STORIES

Share it