Flash News

ഗോ സംരക്ഷണം : പാവപ്പെട്ട ഹിന്ദുക്കള്‍ ബുദ്ധിമുട്ടുന്നുവെന്ന് മായാവതി



ലഖ്‌നോ: കാവി സേനയിലെ ക്രിമിനല്‍ സ്വഭാവക്കാര്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ പാവപ്പെട്ട ഹിന്ദുക്കളെ ബുദ്ധിമുട്ടിക്കുന്നതായി ബിഎസ്്പി അധ്യക്ഷ മായാവതി. ഹിന്ദു യുവവാഹിനിയുടെ പേരില്‍ സംസ്ഥാനത്ത് അരാജകത്വം പടരുമ്പോഴും കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെടുന്നു. സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളില്‍ യുപിയിലേതു പോലെത്തന്നെയാണ് അയല്‍ സംസ്ഥാനങ്ങളുടെയും അവസ്ഥ. അടുത്തിടെ ഖൊരക്പൂര്‍ എംഎല്‍എ വിനയ് ശങ്കര്‍ തിവാരിയുടെ വീട്ടില്‍ നടന്ന പോലിസ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും മായാവതി പറഞ്ഞു.
Next Story

RELATED STORIES

Share it