Flash News

ഗോള്‍ വേട്ടക്കാരനായി ബ്രൂസ്റ്റര്‍



രണ്ടു ഹാട്രിക് ഉള്‍പ്പെടെ എട്ടു ഗോള്‍ നേടിയ റയാന്‍ ബ്രൂസ്ര്റ്ററാണ് കൗമാര ലോകകപ്പിന്റെ ടോപ് സ്‌കോറര്‍. കലാശപ്പോരാട്ടത്തില്‍ 44-ാം മിനിറ്റിലായിരുന്നു ബ്രൂസ്റ്ററിന്റെ ഗോള്‍ പിറന്നത്. എതിരാളികളുടെ പ്രതിരോധത്തെ കീറിമുറിക്കുന്ന ബ്രൂസ്റ്ററിന്റെ മിന്നല്‍ ഷോട്ടുകള്‍ തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ഈ ടൂര്‍ണമെന്റിലെ മുന്നേറ്റത്തിന് കാരണമായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിനൊപ്പമുള്ള അനുഭവസമ്പത്തോടെ പന്ത് തട്ടുന്ന ബ്രൂസ്റ്റര്‍ ആറു  മല്‍സരങ്ങളില്‍ നിന്ന് എട്ടു  ഗോളുകളോടെയാണ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായത്. 2008 മുതല്‍ 2014 വരെ ചെല്‍സിയുടെ യൂത്ത് ടീമിനു വേണ്ടിയായിരുന്നു ബ്രൂസ്റ്റര്‍ പന്ത് തട്ടിയത്. 2014നു ശേഷം ലിവര്‍പൂളിനൊപ്പം ചേര്‍ന്ന പതിനേഴ്കാരന്‍ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനു വേണ്ടി 23 ഗോളുകളാണ് ഇതുവരെ അടിച്ചു കൂട്ടിയത്.സ്‌പെയിന്‍ നായകന്‍ ആബേല്‍ റൂയിസിനെ പിന്നിലാണ് റിയാന്‍ ബ്രൂസ്റ്റര്‍ ടോപ് സ്‌കോററായത്. റൂയിസിന്റെ ഗോള്‍ സമ്പാദ്യം ആറ്. ഇന്നലെ റിയാന്‍ ബ്രൂസ്റ്ററും ആബേല്‍ റൂയിസും ഫൈനല്‍ പോരാട്ടത്തില്‍ പന്തുതട്ടിയത് വെള്ളി കപ്പിന് വേണ്ടി മാത്രമായിരുന്നില്ല. കൗമാര ലോകകപ്പിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയാണ് ഇരുവരും പൊരുതിയത്. ആ പോരാട്ടില്‍ മാത്രമല്ല ഇംഗ്ലണ്ടിന് കിരീടം സമ്മാനിനിക്കുന്നതിലും റിയാന്‍ ബ്രൂസ്റ്റര്‍ വെന്നിക്കൊടി പാറിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ മാലിയുടെ ലസന്ന എന്‍ഡിയായോ ബ്രസീലിനെതിരേ കളത്തിലിറങ്ങിയതും ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ടായിരുന്നു. ലക്ഷ്യം കാണാതെ ലസന്നയും മടങ്ങി. ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ഹാട്രിക് ഉള്‍പ്പടെ എട്ട് ഗോളാണ് റിയാന്‍ ബ്രൂസ്റ്ററെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാക്കിയത്. ഏഴ് കളിയില്‍ നിന്ന് ആറ് ഗോളുകള്‍ മാത്രമാണ് ആബേലിന് നേടാനായത്. ഏഴ് കളിയില്‍ നിന്ന് ആറു ഗോളുമായി ലസന്നയുടെ ഗോള്‍വേട്ട. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സിലോണയുടെ താരമാണ് റൂയിസ്. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ താരമാണ് ബ്രൂസ്റ്റര്‍.
Next Story

RELATED STORIES

Share it