Flash News

ഗോരക്ഷകരെ സംരക്ഷിക്കില്ലെന്ന് സിദ്ധാരാമയ്യ



ബംഗളൂരു: പശുസംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. സംസ്ഥാനത്തെ ഗോവധ നിരോധനം ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവരെ സംരക്ഷിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോരക്ഷകരെ ന്യായീകരിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ചതെന്ന മാധ്യമ റിപോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Next Story

RELATED STORIES

Share it