kozhikode local

ഗെയില്‍ സമരത്തിന് തൊഴിലാളികളുടെ പിന്തുണയറിയിച്ച് എസ് ഡിടിയു



മുക്കം: വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-മലപ്പുറം ജില്ലാതിര്‍ത്തിയായ എരഞ്ഞിമാവില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ഡിടിയു സംസ്ഥാന നേതാക്കള്‍ സമരഭൂമിയിലെത്തി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമായ എ വാസു, സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിമാരായ നിസാമുദ്ധീന്‍ തച്ചോണം, ബാബു മണി കരുവാരക്കുണ്ട് , ഇസ്മായില്‍ കമ്മന, കമ്മിറ്റിയംഗങ്ങായ സലീം കാരാടി, കബീര്‍ തിക്കോടി, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, സെക്രട്ടറി പി കെ ഉസ്മാനലി, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ജനകീയ പോരാട്ടത്തിന് പിന്തുണയര്‍പ്പിക്കാനെത്തിയത്.രാവിലെ പത്തരയോടെ സമരപന്തലിലെത്തിയ നേതാക്കളും പ്രവര്‍ത്തകരും, പദ്ധതിക്കയി ഗെയ്ല്‍ കൈയേറിയ ഭൂമിയിലെത്തി യൂനിയന്റെ പതാക സ്ഥാപിച്ചു. എരഞ്ഞിമാവില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തുണ്ടെങ്കിലും ഒരു തൊഴിലാളി സംഘടന ആദ്യമായാണ് ഐക്യദാര്‍ഢൃവുമായി സമരഭൂമിയിലെത്തുന്നത്. കിടപ്പാടവും കൃഷിഭൂമിയും സംരക്ഷിക്കാനായി നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സംഘടനാ പ്രവര്‍ത്തരും നേതാക്കളുമുണ്ടാവുമെന്ന് പ്രഖ്യാപിച്ചാണ് നേതാക്കള്‍ മടങ്ങിയത്.
Next Story

RELATED STORIES

Share it