Flash News

ഗെയില്‍ സമരം യുഡിഎഫ് ഏറ്റെടുക്കും; നിര്‍മാണം നിര്‍ത്തിവച്ച് സമരക്കാരുമായി ചര്‍ച്ച ചെയ്യണം: വി.എം സുധീരന്‍

ഗെയില്‍ സമരം യുഡിഎഫ് ഏറ്റെടുക്കും; നിര്‍മാണം നിര്‍ത്തിവച്ച് സമരക്കാരുമായി ചര്‍ച്ച ചെയ്യണം: വി.എം സുധീരന്‍
X


കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. തങ്ങള്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്നും എരഞ്ഞിമാവില്‍ സമരസ്ഥലം സന്ദര്‍ശിച്ച് സുധീരന്‍ പറഞ്ഞു. സമരക്കാരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. പ്രതിഷേധക്കാരുടെ വികാരം സര്‍ക്കാര്‍ മനസിലാക്കണമെന്നും സുധീരന്‍ പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന രീതിയല്ല. ഗെയില്‍ നിര്‍മ്മാണം നിര്‍ത്തിവച്ച് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തണം. സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഗെയില്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it