kannur local

ഗെയില്‍ പൈപ്പ് ലൈന്‍: എസ്ഡിപിഐ സമര ജാഥ സംഘടിപ്പിച്ചു



കണ്ണൂര്‍: ഇരകളാവാന്‍ വിസമ്മതിക്കുക, ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയെ ഒഴിവാക്കുക’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സമരജാഥ നടത്തി. പൈപ്പ് ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളിലൂടെ നടത്തിയ ജാഥയ്ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. ഗെയിലിനു പിന്നിലെ ദുരൂഹതകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും ജനവിരുദ്ധതയും തുറന്നുകാട്ടിയ ജാഥയില്‍ ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പും ജനങ്ങള്‍ക്കു മുന്നില്‍ അവതപരിപ്പിച്ചു. മുണ്ടത്തോട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ഹാറൂണ്‍ കടവത്തൂര്‍, എ ആസാദ് സംസാരിച്ചു. തുടര്‍ന്ന് കടവത്തൂര്‍, പാനൂര്‍, കോട്ടയംപൊയില്‍, ഓലായിക്കര, അഞ്ചരക്കണ്ടി, കൂടാളി, കുടുക്കിമൊട്ട, മയ്യില്‍, പൊക്കുണ്ട് എന്നിവിടങ്ങളിലെ സ്വീകരണശേഷം തളിപ്പറമ്പ് അമ്മാനപ്പാറയില്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ ജാഫര്‍ ചെമ്പിലോട്, പി സി ഷഫീഖ്, ഇബ്രാഹീം തിരുവട്ടൂര്‍, സി ഇര്‍ഷാദ്, ശംസീര്‍ ചാല തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു. തളിപ്പറമ്പ് അമ്മാനപ്പാറയിലെ ഗെയില്‍ ഇരകളെ നേതാക്കള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it