ഗൃഹനാഥനെ മര്‍ദിച്ചവശനാക്കി പണവും സ്വര്‍ണവും കവര്‍ന്നയാള്‍ പിടിയില്‍
BY kasim kzm29 Dec 2017 4:09 AM GMT
kasim kzm29 Dec 2017 4:09 AM GMT
പന്തളം: ഗൃഹനാഥനെ മര്‍ദിച്ചവശനാക്കി പണവും സ്വര്‍ണവും കവര്‍ന്നയാളെ പന്തളം എസ്‌ഐ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. പന്തളം പൂഴിക്കാട് കൊല്ലന്‍ പറമ്പില്‍ രാജേഷ് (33) ആണ് അറസ്റ്റിലായത്. കറ്റാനം ഭരണിക്കാവ് മനീഷാ ഭവനില്‍ മോഹനനാണ്(65) മര്‍ദനത്തിന് ഇരയായയതും തുടര്‍ന്ന് പണവും സ്വര്‍ണവും നഷ്ടമായത്. പരാതിക്കാരനായ മോഹനന്‍ 23ാം തിയ്യതി പൂഴിക്കാട്ടുള്ള മകളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തോണ്ടുകണ്ടം പാലത്തിലൂടെ നടക്കുമ്പോള്‍ പ്രതിയായ രാജേഷും സുഹൃത്തും കൂടി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അവശനായ മോഹനന്റെ കൈവശമുണ്ടായിരുന്ന 17620 രൂപയും അഞ്ചും മൂന്നും ഗ്രാം തൂക്കം വരുന്ന രണ്ടു മോതിരങ്ങളും കവര്‍ന്നെടുത്തു. മോഹനനെ പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT