thrissur local

ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ ആനകള്‍ക്കു പീഡനകാലം



ഗുരുവായൂര്‍: മദപ്പാടില്‍ നിന്നും അഴിച്ച ഉടനെ ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ കൊമ്പന്‍ ദാമോദര്‍ദാസിനെ നാട്ടാന പരിപാലനിയമം ലംഘിച്ച് എഴുന്നള്ളിച്ചത് ഗുരുവായൂരില്‍ വിവാദമാകുന്നു. മദപ്പാടിലില്‍ കെട്ടുംതറിയില്‍ ബന്ധിച്ചിരുന്ന ദാമോദര്‍ദാസിനെ സെപ്തംബര്‍ 20-നാണ് അഴിച്ചുമാറ്റിയത്. നാട്ടാന പരിപാലന നിയമപ്രാരം കെട്ടുതറിയില്‍ നിന്നും അഴിച്ച് 15 ദിവങ്ങളെങ്കിലും പാപ്പാന്മാര്‍ പരിശീലിപ്പിച്ച് ചട്ടം ഉറപ്പിച്ച് പാപ്പാന്മാര്‍ക്ക് വഴങ്ങിയ ശേഷം മാത്രമെ എഴുന്നള്ളിക്കാന്‍ പാടുള്ളു എന്നിരിക്കേ, ചട്ടങ്ങള്‍ പൂര്‍ത്തായകാതെ എഴുന്നള്ളിച്ച ആന വിരണ്ടത്, ദേവസ്വം അധികൃതര്‍ അതീവരഹസ്യമാക്കി വെച്ചു. ദാമോദര്‍ ദാസിനെ മദംപാടില്‍നിന്നും അഴിച്ച് മൂന്ന് ദിവസത്തിനകം തന്നെ കോഴിക്കോട് പിഷാരിക്കാവില്‍ എഴുന്നള്ളിക്കാനായി ലോറിയില്‍ എത്തിച്ചു. അവിടെ വച്ച് ആനക്ക് വീണ്ടും മദമിളകിയതിനെ തുടര്‍ന്ന് നാല് ദിവസം അവിടെ കെട്ടിയിരുന്ന ആനയെ 27-ന് ആനത്താവളത്തില്‍ തിരിച്ചെത്തിച്ചു. അധികൃതരുടെ അനാസ്ഥ അവിടേയും അവസാനിച്ചില്ല. 28-ന് തന്നെ ഗുരുവായൂര്‍ക്ഷേത്രത്തില്‍ എഴുന്നള്ളിക്കാനായി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനായി ആനയെ ഒരുക്കുന്നതിനിടെ പാപ്പാന്‍ കെ.വി. സജീവിനെ ആന ആക്രമിച്ചു. പരിക്കേറ്റ ആനപാപ്പാന്‍ കെ.വി. സജീവ് ഇപ്പോഴും തൃശ്ശൂര്‍ വെസ്റ്റ് പോര്‍ട്ട് ഹൈടെക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാടെങ്ങും ഗജദിനം ആഘോഷിക്കുമ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ ആനകള്‍ക്ക് പീഡനകാലം തുടരുകയാണ്. മദപ്പാടിന്റെ അവശതയില്‍ കഴിയുന്ന ആനകളെപോലും ആവശ്യമായ വിശ്രമവും, പരിചരണവും നല്‍കാതെ  എഴുന്നള്ളിച്ചതും ആന ഇടഞ്ഞതും പാപ്പാനെയടക്കം ആക്രമിച്ചതും ദേവസ്വം ഭരണാധികാരികള്‍ രഹസ്യമാക്കിച്ചിരിക്കുകയാണ്. ദുര്‍ഗന്ധം നിറഞ്ഞതും, ചെളിക്കെട്ടി മലിനമായതുമായ സ്ഥലത്താണ് ഒട്ടുമിക്ക ആനകളെയും ദേവസ്വം അധികൃതര്‍ കെട്ടിയിരിക്കുന്നത്. ദേവസ്വം ആനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും  നിയന്ത്രണമുണ്ട്.
Next Story

RELATED STORIES

Share it