Flash News

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി
X


തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി. രാവിലെ എട്ടുമണിയോടെയാണ് ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ലാന്‍ഡ്‌ഫോണിലേക്ക് സന്ദേശം ലഭിച്ചത്. ക്ഷേത്രത്തില്‍ അഴിമതി നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാന്‍ രാജീവ്ഗാന്ധിയെ വധിച്ചതുപോലെ വനിതയ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ബോംബ് സ്‌ക്വാഡും പോലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തുകയാണ്. പുന്നപ്ര സ്വദേശിയായ 30കാരനായ ആളുടെ പേരിലുള്ള സിമ്മില്‍ നിന്നാണ് ഭീഷണിസന്ദേശം ലഭിച്ചത്. എന്നാല്‍ സിം താനല്ല, ബന്ധുവാണ് ഉപയോഗിക്കുന്നതെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്. സിം പോലീസ് ഇതുവരെ കണ്ടെടുത്തിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

[related]
Next Story

RELATED STORIES

Share it